സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ധിത കാര്‍ഷിക പദ്ധതി ആവിഷ്കരണ ടീമില്‍ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്/കരാറില്‍ നിയമിക്കുന്നു. കൃഷി/ എന്‍ജിനീയറിംഗില്‍ ബിരുദവും. ബിരുദാനന്തര ബിരുദവും ഡോക്ടറല്‍ ബിരുദവും മികച്ച ആശയ പ്രകാശനം (സംഭാഷണം, എഴുത്ത്, അവതരണം) ഉള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ നിയമിതരായിട്ടുള്ളവര്‍ https://forms.gle/39NsnF3pFcDrcxDR6 ഈ ലിങ്ക് വഴി ഓണ്‍ലൈന്‍ ഫോമില്‍ വിശദാംശങ്ങള്‍ ഡിസംബര്‍ 15 നകം നല്‍കേണ്ടതാണ്. യോഗ്യരായ അപേക്ഷകരെ ഹ്രസ്വ പട്ടിക തയ്യാറാക്കി ബന്ധപ്പെടുന്നതാണ്എന്ന് പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
