ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഏക സിവില്‍ കോഡ് അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗംങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റിയെന്ന് കെ.സി വേണുഗോപാല്‍. ബി.ജെ.പി എം.പി സ്വകാര്യ ബില്ലായി എക സിവില്‍ കോഡിന് അവതരണ അനുമതി തേടിയപ്പോള്‍ സഭയില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ആരും ഉണ്ടായിരുന്നില്ല എന്നത് പാര്‍ട്ടിയുടെവീഴ്ച തന്നെയാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനോടുള്ള അതൃപ്തി മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബ് സഭയില്‍ വച്ച് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഴ്ച പറ്റിയെന്നുള്ള വേണുഗോപാലിന്റെ പ്രതികരണം.
ബി.ജെ.പി അംഗം ബില്ല് അവതരിപ്പിച്ചപ്പോള്‍ രാജ്യസഭയില്‍ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ജാഗ്രതക്കുറവുണ്ടായി. അത് തങ്ങള്‍ അംഗീകരിക്കുന്നു. വിഷയത്തില്‍ മുസ്‌ലിം ലീഗ് പ്രകടിപ്പിച്ച ആശങ്ക സ്വാഭാവികമാണ്. സിവില്‍ കോഡ് ബില്ലില്‍ ശക്തമായ എതിര്‍പ്പ് കോണ്‍ഗ്രസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത തകര്‍ക്കുന്നതാണ് ഏകീകൃത സിവില്‍ നിയമനം ബില്‍ നടപ്പാക്കാന്‍ അല്ല വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പിയുടെ ശ്രമം. ഏക സിവില്‍ കോഡ് ബില്‍ ഏകപക്ഷീയമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
