കോഴിക്കോട്: തെക്കേപ്പുറം സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന 10ാമത് എമിറേറ്റ്‌സ് ഫസ്റ്റ് അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 13ന് ഫ്രാന്‍സിസ് റോഡ് ചെങ്ങോട്ട് ഇന്‍ഡോര്‍ ഗ്രൗണ്ടില്‍ വൈകീട്ട് 6.30ന് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. പ്രാദേശിക ടൂര്‍ണമെന്റില്‍ തുടങ്ങി ജില്ലാ-സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തിയ ടൂര്‍ണമെന്റ് കഴിഞ്ഞ രണ്ട് വര്‍ഷം സൗത്ത്ഇന്ത്യാ ലെവലിലാണ് നടത്തിയിരുന്നത്. ഈ വര്‍ഷംമുതല്‍ അഖിലേന്ത്യാ തലത്തിലാണ് നടക്കുനത്. രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരള എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൂടാതെ ഇന്തോനേഷ്യയില്‍ നിന്ന് ഒരു വിദേശ ടീമും പങ്കെടുക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍.കുഞ്ഞഹമ്മദ്, ജന.കണ്‍വീനര്‍ എസ്.എം സാലിഹ്, സെക്രട്ടറി എം.എം കോയട്ടി, ട്രഷറര്‍ പി.വി സുബൈര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബി.വി അഷ്‌റഫ്, ഫൈനാന്‍സ് കണ്‍വീനര്‍ കെ.അല്‍ത്താഫ് എന്നിവര്‍ പങ്കെടുത്തു.
