മലപ്പുറം: കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വധീനം ചെലുത്തിയ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെറുക്കാന്‍ സഹകാരി സമൂഹം രംഗത്തിറങ്ങണമെന്ന് കേരള സഹകരണ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കൃഷ്ണന് കോട്ടുമല ആവശ്യപ്പെട്ടു. കേരള സഹകരണ ഫെഡറേഷന് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ബഷീര്‍ വലിയാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രാജലക്ഷ്മി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവരിപ്പിച്ചു.
എം.അബിത കൊണ്ടോട്ടി, രാഹുല്‍ പറപ്പൂര്, എം.ബി രാധാകൃഷ്ണന് തിരൂരങ്ങാടി, വിനോദ് പള്ളിക്കര കോട്ടക്കല്‍, വി.ബിജിത ചെമ്മാട്, എന്‍. കെ ദീപ്തി ചെമ്മാട് കാംകോ, എം.പി ജയശ്രീ തിരൂരങ്ങാടി, വനിതഎന്നിവര് ചര്‍ച്ചയില്‍ പങ്കെടുത്തു. വാസു കാരയില്‍, പി.അബ്ദുല്‍ ഗഫൂര്‍, അഷ്റഫ് തച്ചറപടിക്കല്‍, കെ.കെ നാരായണന് കുട്ടി, സി.പി അറമുഖന്, പി.രവീന്ദ്രനാഥ്, കെ.ഗീത, വി. കെ ബിന്ദു, ജിഷാ വിശ്വനാഥ്, പി. ശ്രീമതി എന്നിവര്‍ പ്രസംഗിച്ചു. ഭാരാവഹികള്‍: ബഷീര്‍ വലിയാട്ട് (പ്രസിഡന്റ്), സി.പ്രദീപ്കുമാര്‍, ദീപ്തി.എന്‍.കെ, വി. വിജിത, എം.അബിത, (വൈസ് പ്രസിഡന്റുമാര്‍) പി.രജലക്ഷമി (സെക്രട്ടറി), കെ.കെ നാരായണന്‍കുട്ടി, കെ. ഗീത, വി.കെ ബിന്ദു, (ജോ: സെക്രട്ടറിമാര്‍), എം.പി ജയശ്രീ (ട്രഷറര്‍) എന്നിവരടങ്ങിയ 17അംഗ ജില്ലാ കമ്മിറ്റിയേയും 10 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.
