കൊച്ചി: ഗിനിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 നാവികരുടെ മോചനത്തിനായി വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യന് ജയശങ്കര്‍, സഹമന്ത്രി വി.മുരളീധരന്, ഗിനിയിലെ ഇന്ത്യന്‍ എംബസി ഹൈകമ്മീഷണര്‍, നൈജീരിയയിലെ ഇന്ത്യന്‍ എംബസി ഹൈകമ്മീഷണര്‍ എന്നിവര്‍ക്ക് കത്തയച്ചു. നാവികരുടെ ഇപ്പോഴത്തെ ശാരീരിക മാനസിക അവസ്ഥയും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മുളവുകാട് സ്വദേശിയായ മില്‍ട്ടണ്‍ ഡിക്കോത്തയുടെ ബന്ധുക്കളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ അറിയുക കൂടി ചെയ്യുകയും അതുള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എത്രയും പെട്ടെന്ന് മുഴുവന്‍ നാവികരുടെയും മോചനം സാധ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തയച്ചത്.
