കോഴിക്കോട് : ശ്രീനാരായണ ക്ലബ്ബ് ഓഫ് കാലിക്കറ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍വച്ച് അന്ധവിശ്വാസങ്ങള്ക്കെതിരേ ശ്രീനാരായണഗുരു എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണ പരിപാടി എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യപ്രഭാഷണം നടത്തുമെന്ന് ശ്രീനാരായണ ക്ലബ് പ്രസിഡന്റ് ഡോ.കെ.സുഗതനും സെക്രട്ടറി എം.സുരേന്ദ്രനും അറിയിച്ചു. വൈകുന്നേരം 4.30 മണിക്കാണ് പ്രഭാഷണം.
