കോഴിക്കോട്: പുതിയ കവികള്‍ പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുകയും അത് ആധുനികതയിലേക്ക് സന്നിവേശിപ്പിക്കുകയും വേണമെന്നും പാലൂര്‍ അത്തരത്തില്‍ മാറ്റിയെടുത്ത പ്രതിഭയായിരുന്നുവെന്ന് പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി പറഞ്ഞു. താളിയോല സാംസ്‌കാരിക സമിതി എം.എന്‍ പാലൂരിന്റെ സ്മരണാര്‍ഥം സംസ്ഥാനടിസ്ഥാനത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കവിതാ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരം എം.എന്‍ പാലൂരിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സദസ്സില്‍ വിതരണ ചെയ്ത് അനുസ്മര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ താളിയോല സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.ഐ അജയന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ പാറക്കോട്, പത്മനാഭന്‍ വേങ്ങേരി , വി.പി സനീബ് കുമാര്‍ , വി.ചന്ദ്രശേഖരന്‍ , വിജയന്‍ ചേളന്നൂര്‍, അഡ്വ.എം.കെ അയപ്പന്‍, പുരസ്‌കാര ജേതാക്കളായ നമിത സേതു കുമാര്‍ , സ്‌നേഹ അമ്മാറത്ത്, മുഹമ്മദ് അഫ്‌നാന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് അഫ്‌നാന്‍ , പവന്‍.എ..െ എന്നിവര്‍ പാലൂര്‍ കവിതകള്‍ ആലപിച്ചു.


