തലശ്ശേരി: മദ്രസ തഅ്‌ലീമുല്‍ അവാം യു.പി സ്‌കൂളിലെ കുട്ടികള്‍ക്കായി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ടി.എം.ഡബ്ല്യു.എ അബുദാബി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ കൂളര്‍ നല്‍കി. സ്‌കൂളിലേക്കുള്ള വാട്ടര്‍ കൂളറും പ്യൂരിഫയറും ടി.എം.ഡബ്ല്യു.എ അബുദാബി കമ്മിറ്റി പ്രസിഡന്റ് നൗഫല്‍. കെ, സ്‌കൂള്‍ മാനേജറും കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. പി.വി സൈനുദ്ദീന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെയര്‍ ആന്‍ഡ് ക്യൂര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി മുഹമ്മദ് നിസാര്‍ കെ.പി പദ്ധതി വിശദീകരിച്ചു. കെയര്‍ ആന്‍ഡ് ക്യൂര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജാബിര്‍. പി.ഒ, ടി.എം.ഡബ്ല്യു.എ അബുദാബി കമ്മിറ്റി അംഗങ്ങളായ ഫൈസല്‍ സി.ഒ.ടി, മായന്‍ എ.സി.എം, ഹസീബ് കെ.പി എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സലാം മാസ്റ്റര്‍ സ്വാഗതവും അബ്ദുള്ള മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
