കോഴിക്കോട്: കേരളസര്‍ക്കാരിന്റെ ഉര്‍ജ്ജവകുപ്പിനുകീഴിലുള്ള അനെര്‍ട്ടും തൊഴില്‍വകുപ്പിനു കീഴിലുള്ള കേരളഅക്കാദമിഓഫ് സ്‌കില്‍ എക്‌സലന്‍സും (KASE) സഹകരിച്ച് വനിതകള്‍ക്ക് മാത്രമായിസൗരോര്‍ജ്ജ മേഖലയില്‍ നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എല്‍.സി, ഓരോ ജില്ലയിലും 10 പേര്‍ക്ക് വീതമാണ് അവസരം ലഭിക്കുക.
അനെര്‍ട്ടിന്റെ വെബ്‌സൈറ്റ്ആയ www.anert.gov.in– ല്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന ഈമാസം 20 വരെ അയക്കാം. കൂടുതല്‍വിവരങ്ങള്‍ക്ക് വിളിക്കുക: 9188119431, 18004251803.കോഴ്‌സ് തൃപ്തികരമായിപ ൂര്‍ത്തിയാക്കിയവര്‍ക്ക് കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സും അനെര്‍ട്ടും സംയുക്തമായി സര്‍ട്ടിഫിക്കറ്റുകള്‍നല്‍കും.
