40,000 മുതല്‍ 1,40,000 രൂപ വരെ ശമ്പളം, 490 ഒഴിവുകള്‍; എയര്‍പോര്‍ട്‌സ് അതോറിറ്റിയില്‍ അവസരം

40,000 മുതല്‍ 1,40,000 രൂപ വരെ ശമ്പളം, 490 ഒഴിവുകള്‍; എയര്‍പോര്‍ട്‌സ് അതോറിറ്റിയില്‍ അവസരം

ന്യൂഡല്‍ഹി: ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് തുടങ്ങി ഇനിയുമുണ്ട് ഡല്‍ഹി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ ഒഴിവുകള്‍. 490 ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍ രണ്ട് മുതല്‍ മേയ് ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരമുണ്ട്.

ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിങ് – സിവില്‍, എന്‍ജിനീയറിങ് – ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഐടി എന്നീ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഗേറ്റ് 2024 യോഗ്യത നേടിയിരിക്കണം. 27 വയസാണ് പ്രായപരിധി. അര്‍ഹര്‍ക്ക് ഇളവുണ്ടായിരിക്കും. 40,000 – 1,40,000 രൂപ വരെ ശമ്പളം ലഭിക്കും.

300 രൂപ ഓണ്‍ലൈനായി ഫീസ് ഇനത്തില്‍ അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഒരു വര്‍ഷ അപ്രന്റിസ്ഷിപ് പരിശീലനം പൂര്‍ത്തിയാക്കിയ അപ്രന്റിസുകള്‍ എന്നിവരില്‍നിന്ന് ഫീസ് ഈടാക്കില്ല.

40,000 മുതല്‍ 1,40,000 രൂപ വരെ ശമ്പളം, 490 ഒഴിവുകള്‍; എയര്‍പോര്‍ട്‌സ് അതോറിറ്റിയില്‍ അവസരം

Share

Leave a Reply

Your email address will not be published. Required fields are marked *