ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ 150ാം വാര്‍ഷികവും മോയിന്‍കുട്ടി വൈദ്യര്‍ അനുസ്മരണവും സംഘടിപ്പിച്ചു

ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ 150ാം വാര്‍ഷികവും മോയിന്‍കുട്ടി വൈദ്യര്‍ അനുസ്മരണവും സംഘടിപ്പിച്ചു

കാരന്തൂര്‍: മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ലിറ്റററി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ 150ാം വാര്‍ഷികവും പ്രശസ്ത മാപ്പിള കവി മോയിന്‍കുട്ടി വൈദ്യര്‍ അനുസ്മരണവും സംഘടിപ്പിച്ചു. പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ പക്കര്‍ പന്നൂര്‍ ഉദ്ഘാടനം ചെയ്തു. മോയിന്‍കുട്ടി വൈദ്യര്‍ ഭാവനാശാലിയായ മാപ്പിളപ്പാട്ട്  രചയിതാവായിരുന്നുവെന്നും ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ അദ്ദേഹത്തിന്റെ കാവ്യ ലോകത്തെ അനശ്വരമാക്കിത്തര്‍ത്ത രചനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ പ്രൊഫ. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ റഷീദ് സഖാഫി, അസി.പ്രൊഫസര്‍ അബ്ദുല്‍ ഖാദര്‍ ആശംസകള്‍ നേര്‍ന്നു. പ്രൊഫ. അബ്ദുല്‍ സബൂര്‍ ബാഹസന്‍ തങ്ങള്‍ സ്വാഗതവും ലിറ്റററി ക്ലബ് സെക്രട്ടറി ജാബിര്‍ നന്ദിയും പറഞ്ഞു. വിശ്രുത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് മര്‍കസ് ലൈബ്രറിയും ഓറിയന്റല്‍ ലാഗ്വേജും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം പരിപാടിയില്‍ വിതരണം ചെയ്തു. രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനവും രണ്ടാം വര്‍ഷ ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥികള്‍ രണ്ടാം സ്ഥാനവും നേടി. അനുസ്മരണ പരിപാടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *