നാദാപുരത്ത് ബാര്‍ബര്‍-ബ്യൂട്ടീഷന്‍ ഷോപ്പ് മാലിന്യം ക്യൂആര്‍ കോഡ് സംവിധാനത്തിലൂടെ സംസ്‌കരിക്കും

നാദാപുരത്ത് ബാര്‍ബര്‍-ബ്യൂട്ടീഷന്‍ ഷോപ്പ് മാലിന്യം ക്യൂആര്‍ കോഡ് സംവിധാനത്തിലൂടെ സംസ്‌കരിക്കും

നാദാപുരം: നാദാപുരം സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്തായി മാറ്റുന്നതിന്റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത ബാര്‍ബര്‍-ബ്യൂട്ടീഷന്‍ ഷോപ്പുടമകളുടെ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. നിലവില്‍ മുടിമാലിന്യം എല്ലാമാസവും കൊണ്ടുപോകുന്നുണ്ടെങ്കിലും ശുചിത്വമിഷന്‍ അംഗീകരിച്ച ഏജന്‍സിയാണോയെന്ന് ഉറപ്പുവരുത്തി എല്ലാ ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ ഷോപ്പില്‍നിന്ന് മുടിമാലിന്യം കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കും. ഇതിന് ശുചിത്വമിഷന്‍ അംഗീകരിച്ച ഏജന്‍സിയെ ഏര്‍പ്പാടാക്കാന്‍ പഞ്ചായത്ത് മുന്‍കൈയ്യെടുക്കും.

എല്ലാ ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ ഷോപ്പുകള്‍ക്കും ക്യൂആര്‍ കോഡ് നല്‍കും. ഇക്കാര്യത്തില്‍ യോഗം പഞ്ചായത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കും. പഞ്ചായത്ത് ലൈസന്‍സ് എടുത്തവരുടെ മാലിന്യം മാത്രമേ കൊണ്ടുപോകൂ. മാലിന്യം കൊണ്ടുപോകുമ്പോള്‍ ക്യൂആര്‍ കോഡില്‍ രേഖപ്പെടുത്തും. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ്ബാബു, കെ.എസ്.ബി.എ തൂണേരി ബ്ലോക്ക് പ്രസിഡന്റ് സിനോഷ് ജെന്റ്‌സ് കെയര്‍, സെക്രട്ടറി നൗഷാദ് ഹെയര്‍വെയ്‌സ് എന്നിവര്‍ സംസാരിച്ചു. നാദാപുരം പഞ്ചായത്തില്‍ ലൈസന്‍സുള്ള 25ല്‍ അധികം ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ ഷോപ്പുകളാണുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *