യു.എന്‍: ഇന്ത്യയില്‍ കൊവിഡ് ഒമിക്രോണിന് പുതിയ ഉപവകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. BA.2.75 ആണ് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
യൂറോപ്പിലും അമേരിക്കയിലും B.A. 4, B.A. 5 വകഭേദങ്ങളാണ് പടുരുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയില്‍ കൊവിഡ് വ്യാപിക്കുന്നത് ഉയര്‍ന്നിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ദിനേന കൊവിഡ് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
