‘ഗുരുദക്ഷിണ’ പുസ്തകം പ്രകാശനം ചെയ്തു

‘ഗുരുദക്ഷിണ’ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: എം.ടിക്ക് നവതി പ്രണാമവും, പി.ജെ.ഈപ്പൻ രചിച്ച ഗുരുദക്ഷിണ പുസ്തക പ്രകാശനവും നടന്നു. സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പുസ്തക പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ശത്രുഘ്‌നൻ, നജാഹുസൈന് നൽകി നിർവ്വഹിച്ചു. അഡ്വ.മഞ്ചേരി സുന്ദർ രാജ് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.കെ.ഇ.എൻ.കുഞ്ഞഹമ്മദ് എം.ടിയുടെ സർഗ്ഗാത്മക ജീവിതം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് പറമ്പിൽ ആശംസയർപ്പിച്ചു. പി.ജെ.ഈപ്പൻ മറുമൊഴി നടത്തി. സർഗം ബുക്‌സാണ് പ്രസാധകർ.

Share

Leave a Reply

Your email address will not be published. Required fields are marked *