സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു

കൊല്ലം: അരീക്കല്‍ ആയുര്‍വേദ ഹോസ്പിറ്റലും പെരുമണ്‍ ദേവീക്ഷേത്ര ഭരണസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 21 രാവിലെ 10മണി മുതല്‍ ഒരുമണി വരെ പെരുമണ്‍ ക്ഷേത്ര അങ്കണത്തില്‍ വച്ച് നടന്നു . അരീക്കല്‍ ഹോസ്പിറ്റല്‍ എം. ഡി ഡോ. സ്മിത്ത് കുമാര്‍ ക്യാമ്പ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് ഒ.സുമേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബി. ഓമനക്കുട്ടന്‍പിള്ള സ്വാഗതം പറഞ്ഞു.

പെരുമണ്‍ ദേവസ്വം ട്രഷറര്‍ എം.ഗിരീഷ് ബാബു, അരീക്കല്‍ ആയൂര്‍വേദ ആശുപത്രി മാനേജിങ് ഡയരക്ടര്‍ ഡോ.എ.ആര്‍ സ്മിത്ത് കുമാറിന് ദേവസ്വം വക മെമെന്റോ സമ്മാനിക്കുന്നു

ദേവസ്വം ട്രഷറര്‍ എം. ഗിരീഷ് ബാബു ഡോ. സ്മിത്ത് കുമാറിനെ ആദരിച്ചു. ദേവസ്വം കമ്മറ്റി അംഗം ബിജുകുമാര്‍ അമ്പിളിക്കല, അനില്‍കുമാര്‍ സി. പി, സുദര്‍ശനന്‍, അനില്‍കുമാര്‍. കെ, വനിതാ അംഗങ്ങളായ പ്രീത, അപ്‌സര, മിനി, ശശികല ലളിത തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ക്യാമ്പില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി അഭിലാഷ് നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *