ഫിറോസ് ഉനൈസ് ഫുട്ബോള്‍ മേള; സ്വാഗത സംഘം രൂപീകരിച്ചു

ഫിറോസ് ഉനൈസ് ഫുട്ബോള്‍ മേള; സ്വാഗത സംഘം രൂപീകരിച്ചു

ചെറുവാടി: ചുള്ളിക്കാപറമ്പ് ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 12 മുതല്‍ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് ഫിറോസ് ആന്റ് ഉനൈസ് സ്മൃതി ഫുട്ബോള്‍ മേളയുടെ വിജയത്തിനായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ചെറുവാടി മില്ലത്ത് മഹലില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ യൂത്ത് ലീഗ് പ്രസിഡന്റ് കെ.സി റഷീദ് അധ്യക്ഷത വഹിച്ചു.

സഹപ്രവര്‍ത്തകരുടെ സ്മരണയില്‍ സുഹൃത്തുക്കള്‍ ഒരുക്കുന്ന മേള മികച്ച ടീമുകളെ ഉള്‍പ്പെടുത്തി ഫ്‌ളഡ് ലിറ്റ് സൗകര്യത്തില്‍ സൗജന്യമായാണ് നടത്തുന്നത്. സ്വാഗത സംഘം ഭാരവാഹികളായി ശരീഫ് അക്കരപ്പറമ്പില്‍ (ചെയര്‍മാന്‍) റഷീദ് കെ.സി (ജനറല്‍ കണ്‍വീനര്‍) വി.പി.എ ജലീല്‍ (കോ-ഓര്‍ഡിനേറ്റര്‍), ഷാബുസ് അഹമ്മദ് (ഡയരക്ടര്‍ ), ഫഹദലി കണ്ടങ്ങല്‍ (ട്രഷറര്‍) എന്നിവരേയും വിവിധ സബ് കമ്മിറ്റികളേയും തെരഞ്ഞെടുത്തു. യോഗത്തില്‍ പുതുക്കുടി മജീദ് മാസ്റ്റര്‍, കെ.വി സലാം മാസ്റ്റര്‍, കെ.എച്ച് മുഹമ്മദ്, എസ്.എ നാസര്‍ , കുഞ്ഞോയി പാറക്കല്‍, ശരീഫ് അമ്പലക്കണ്ടി, കെ.കെ ഹമീദ് , മുഹമ്മദ് തടായില്‍ , മന്‍സൂര്‍ ടി.പി, ശരീഫ് വാലുമ്മല്‍ , സലാം ചാലില്‍, അമീന്‍.യൂ , സാബിത്ത് കണ്ടങ്ങല്‍, അനസ്.യു, ,ജമാലുദ്ധീന്‍ മുള്ളാശ്ശേരി , ബഷീര്‍ കണ്ടങ്ങല്‍, അസ്മാന്‍ എ പി റഊഫ് വി പി ,സുലൈമാന്‍ ടി.ടി, ഷറഫുദ്ധീന്‍ കെ.പി സംസാരിച്ചു. ശരീഫ് വൈത്തല സ്വാഗതവും ഹമീദ് ടി.ടി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *