ആവേശമായി ലയണ്‍സ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ശ്രദ്ധേയമായി വനിതാ അംഗങ്ങളുടെ ക്രിക്കറ്റ് മാച്ച്

ആവേശമായി ലയണ്‍സ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ശ്രദ്ധേയമായി വനിതാ അംഗങ്ങളുടെ ക്രിക്കറ്റ് മാച്ച്

കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇയുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഡാഫോഡില്‍സിന്റെ നേതൃത്വത്തില്‍ നടക്കാവ് ഗെയിം ഓണ്‍ ടറഫില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഏകദിന മാച്ച് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പി സുധീര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ചന്ദ്രകാന്ത് നേത്രാലയ മാനേജിംഗ് ഡയരക്ടര്‍ ഡോ.കെ.എസ് ചന്ദ്രകാന്ത് നേത്രാലയ മുഖ്യാതിഥിയായി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ല ഉള്‍പ്പെട്ട ലയണ്‍സ് ക്ലബ് 318 ഇയ്ക്ക് കീഴിലുള്ള 20 ക്ലബുകള്‍ മാറ്റുരച്ചു. ഇതാദ്യമായി വനിതാ അംഗങ്ങളുടെ ക്രിക്കറ്റ് പ്രദര്‍ശന മത്സരവും നടന്നു. ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഡാഫോഡില്‍ പ്രസിഡന്റ് കെ.വിശ്വനാഥന്‍ നായര്‍,ഡോ. പി.ജയചന്ദ്രന്‍ ,എ. എം രമേഷ് , പ്രോഗ്രാം കണ്‍വീനര്‍ സി.വി പ്രതീഷ് മേനോന്‍ , സലാം എയര്‍ സൗത്ത് ഇന്ത്യ മാനേജര്‍ അബ്ദുല്‍ ജലീല്‍ , പി.സി.കെ രാജന്‍, ജ്യോതിഷ് തുമ്പയില്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *