മൊകവൂര്‍: പുണ്യാ സ്വാശ്രയ സംഘം മൊകവൂരിന്റെ പ്രഥമവാര്‍ഷിക സമ്മേളനം കോര്പറേഷന് കൗണ്‍സിലര്‍ എസ്.എം.തുഷാര ഉദ്ഘാടനം ചെയ്തു. പുണ്യാ സ്വാശ്രയ സംഘം മൊകവൂര്‍ പ്രസിഡന്റ് അരവിന്ദാക്ഷന് കെ.ടി അധ്യക്ഷത വഹിച്ചു. മൊകവൂര്‍ ദേശീയപാത അണ്ടര്‍പാസ് നിര്‍മ്മാണം ഉടനെ തുടങ്ങി പൂര്‍ത്തിയാക്കണമെന്ന് സമ്മേളനം ഐക്യകണ്ഠേന പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെക്രട്ടറി കെ.വി ഉണ്ണി സ്വാഗതം പറഞ്ഞു. റിട്ട. എസ്.ഐ പി.ജയകൃഷ്ണന്, വി.ടി.രമേശ് ബാബു, വേങ്ങോട്ടില്‍ ജഗന്നിവാസന്‍, വി.വത്സന്, ശൈലജ ജയകൃഷ്ണന്, കിഴക്കയില്‍ സുരേന്ദ്രന്, പി .അനിതകുമാരി, കെ.സതീശന്, കെ .ശോഭന തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലാ-കായിക പരിപാടികള്‍ക്ക് പി.രവീന്ദ്രന്, വി.ഗോപി, കെ.ശശിധരന്, വലിയകത്ത് ദിവാകരന്, പ്രമീള ഗോപി തുടങ്ങിയവര്‍ നേതൃത്വം നല്കി. സമ്മാനദാനം ട്രഷറര്‍ റിട്ട. ക്യാപ്റ്റന്‍ വി.സത്യന് നിര്‍വഹിച്ചു.