സഹസ്ര ദീപാലങ്കാരപ്രഭയില്‍ മഹാവിഷ്ണു ക്ഷേത്രം പ്രോജ്വലമായി

സഹസ്ര ദീപാലങ്കാരപ്രഭയില്‍ മഹാവിഷ്ണു ക്ഷേത്രം പ്രോജ്വലമായി

മാഹി: അഴിയൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദശലക്ഷം ദീപ സമര്‍പ്പണ മഹായജ്ഞത്തിന് ഭക്തിനിര്‍ഭരവും പ്രൗഢവുമായ തുടക്കം. നൂറു കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ഇന്നലെ വൈകീട്ട് ഒരു ലക്ഷം ദീപം നിറഞ്ഞുകത്തി, ഇനിയുള്ള എല്ലാ ദിവസങ്ങളിലും ആയിരം വിളക്കുകള്‍ വീതം കൊളുത്തും.പ്രശസ്ത ചലച്ചിത്ര താരം അനുശ്രിയാണ് ദീപ പ്രോജ്വലനം നടത്തിയത്. സമാപന നാളിലും ഒരു ലക്ഷം ദീപം തെളിയിക്കും. കൃഷ്ണകുമാര്‍ നമ്പൂതിരി , ശ്രീജിത്ത് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ടി.പി സോമന്‍, ഷിജിത്ത് കുനിയില്‍, രാജേഷ് വി.ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *