അഴിയൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രം സഹസ്ര ദീപാലങ്കാരപ്രഭയില്‍

അഴിയൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രം സഹസ്ര ദീപാലങ്കാരപ്രഭയില്‍

മാഹി: അഴിയൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 2023 വിഷു മുതല്‍ 2024 വിഷു വരെ ദശലക്ഷം ദീപ സമര്‍പ്പണ മഹായജ്ഞം നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 16ന് വൈകീട്ട് 5.30ന് ഒരു ലക്ഷം ദീപവും, തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും ആയിരം വിളക്കുകളും കൊളുത്തും. നടി അനുശ്രീ ദീപ പ്രോജ്വലനം നടത്തും. സമാപന നാളിലും ഒരു ലക്ഷം ദീപം തെളിയിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണകുമാര്‍ നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി, ടി.പി.സോമന്‍, ഷിജിത്ത് കുനിയില്‍, രാജേഷ് വി.ശിവദാസ് പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *