കൊങ്ങന്നൂര്‍ എ.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പും ഇഫ്ത്താര്‍ വിരുന്നും സംഘടിപ്പിച്ചു

കൊങ്ങന്നൂര്‍ എ.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പും ഇഫ്ത്താര്‍ വിരുന്നും സംഘടിപ്പിച്ചു

അത്തോളി: കൊങ്ങന്നൂര്‍ എ.എല്‍.പി സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ പഠനോത്സത്തിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പും ഇഫ്ത്താര്‍ വിരുന്നും സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റര്‍ ഷാജി എന്‍.ബല്‍റാം അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് മുഖ്യതിഥിയായി. ചടങ്ങില്‍ നാലാം ക്ലാസിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഉപഹാരം സ്‌കൂള്‍ പാചക തൊഴിലാളി വട്ടോളി സുമ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ കെ.സാജിത, പി.കെ ജുനൈസ്, മദര്‍ പി.ടി എ പ്രസിഡന്റ് ജിജിന തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് പി.എം റോഷ്ണി സ്വാഗതവും വൈസ് പ്രസിഡന്റ് വി.രാജേഷ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *