കോഴിക്കോട്: ‘സ്ത്രീതിലകം’ സംസ്ഥാന കമ്മിറ്റി അഞ്ച് മുതല്‍ 11 വരെ നടത്തുന്ന ലോകവനിതാ ദിനാഘോഷ പരിപാടി ‘സ്വാഭിമാന സദസ്’ തിലകന് അനുസ്മരണ സമിതി സംസ്ഥാന പ്രസിഡന്റ് ജഗത്മയന്‍ ചന്ദ്രപുരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദളിത് ആക്ടിവിസ്റ്റ് സി.കെ ജാനുവിനെ ജഗത്മയന്‍ ചന്ദ്രപുരി പൊന്നാടയണിയിച്ച് ആദരിച്ചു. സിന്ധു സൈമണ്‍ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ദീപാദേവി മുഖ്യാതിഥിയായിരുന്നു. സി.ആര് വിഷ്ണു പ്രിയ, കരീം മേച്ചേരി, അഡ്വ. പി.എം സബീന, സുരഭി ജയന്, സിന്‍സി സുധീപ്, ശ്രീരഞ്ജിനി ചേവായൂര്‍, ശ്രീകല സി.പി, സിന്ധു സുദേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 11 വരെ മറ്റു ജില്ലകളിലും സ്വാഭിമാന സദസ് നടക്കും.