ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആദരവായി ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആദരവായി ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

ഷാര്‍ജ: ദര്‍ശന കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അനുസ്മരണാര്‍ത്ഥം സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.എ നസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഹരിലാല്‍, സാം വര്‍ഗീസ് എന്നിവര്‍ ശൈഖ് ഖലീഫ അനുസ്മരണ പ്രഭാഷണം നടത്തി. സൗജന്യ നേത്ര പരിശോധന, മെഡിക്കല്‍ ടെസ്റ്റ്, ഡോക്ടര്‍മാരുടെ സേവനം, ഭക്ഷണം എന്നിവ മെഡിക്കല്‍ ക്യാംപിനോട് അനുബന്ധിച്ച് തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്തു.

പുന്നക്കന്‍ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കല്‍ സംഘാംഗങ്ങളെ യോഗത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. ദര്‍ശന പ്രസിഡന്റ് സി.പി ജലീല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഖില്‍ ദാസ് ഗുരുവായൂര്‍ സ്വാഗതവും ജെനി നന്ദിയും രേഖപ്പെടുത്തി. ദര്‍ശന ഭാരവാഹികളായ വീണ ഉല്ലാസ്, ഖുറൈശി ആലപ്പുഴ, ഷംസീര്‍ പറമ്പത്ത്, ഷാബു തോമസ്, മുസ്തഫ കുറ്റിക്കോല്‍, ടി.പി അഷ്‌റഫ്, ശ്രീ കുമാര്‍ നമ്പിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *