ഇന്ത്യ – അമേരിക്കന്‍ കല്‍പ്പന നടപ്പാക്കാനുള്ള രാജ്യമല്ല; പി.ടി.ജോണ്‍

ഇന്ത്യ – അമേരിക്കന്‍ കല്‍പ്പന നടപ്പാക്കാനുള്ള രാജ്യമല്ല; പി.ടി.ജോണ്‍

പി.ടി.നിസാര്‍

കോഴിക്കോട്: അമേരിക്കയുടെ കല്‍പ്പനകള്‍ നടപ്പാക്കാനുള്ള രാജ്യമല്ല ഇന്ത്യയെന്നും, ഇന്ത്യ – അമേരിക്ക വ്യാപാര കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നാഷണല്‍ കോ-ഓര്‍ഡിനേറ്ററും, കിസാന്‍ കോണ്‍ഗ്രസ്സ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായ പി.ടി.ജോണ്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. ഇന്ത്യക്ക് മേല്‍ അമേരിക്ക ഏകപക്ഷീയമായ കരാര്‍ ഒപ്പിടാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഈ കരാര്‍ ക്ഷീരകര്‍ഷകര്‍, കരിമ്പ് കര്‍ഷകര്‍, റബ്ബര്‍ കര്‍ഷകര്‍, ഫ്രൂട്ട്‌സ് കര്‍ഷകര്‍, ഡ്രൈഫ്രൂട്ട് കര്‍ഷകരടക്കമുള്ളവരുടെ നട്ടെല്ല് തകര്‍ക്കും. ഇന്ത്യന്‍ കര്‍ഷകരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാതാവും. അമേരിക്കയും, ഇന്ത്യയും തമ്മില്‍ കരാര്‍ ഒപ്പിടുമ്പോള്‍ തുല്ല്യശക്തികളല്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനെതിരെ ഇന്ത്യക്കെതിരെ ട്രംപ് വ്യാപാര നികുതി ചുമത്തി. എം.ആര്‍.എഫ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ കൃത്രിമ റബ്ബര്‍ ഇറക്കുകയാണ്. രാജ്യത്തെ ടയര്‍ നിര്‍മ്മാണ കമ്പനികള്‍ സിന്തറ്റിക് റബ്ബര്‍ ഇറക്കുമതി ചെയ്താല്‍ ഇന്ത്യയിലെ റബ്ബര്‍ കര്‍ഷകന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും. ഇതിനെതിരെ റബ്ബര്‍ കര്‍ഷകരും റബ്ബര്‍ ഉല്‍പ്പാദന രംഗത്തുള്ളവരും സമര രംഗത്ത് വരണം.

ഡിസംബര്‍ 3ന് ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുമെന്ന പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. എന്നാലും പ്രതിഷേധം സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ഇന്ത്യയിലെത്തുമെന്നാണറിയുന്നത്. അതോടനുബന്ധിച്ച് വമ്പിച്ച കര്‍ഷക പ്രതിഷേധം സംഘടിപ്പിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ഇന്ത്യ – അമേരിക്കന്‍ കല്‍പ്പന നടപ്പാക്കാനുള്ള രാജ്യമല്ല; പി.ടി.ജോണ്‍

Share

Leave a Reply

Your email address will not be published. Required fields are marked *