അത്തോളി:എഴുത്തുകാരനും നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ബാലന് കുന്നത്തറയുടെ ഓര്മ ദിനത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്ന ‘ബാലന് കുന്നത്തറ സ്മൃതി ‘നാളെ (ശനി) കുന്നത്തറ എ.എം എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.വൈകുന്നേരം 4.30 ന് ഒരുക്കുന്ന കവിയരങ്ങില്‍ വി.എം.എസ് ആനന്ദ് മോഡറേറ്ററാകും. പ്രമുഖ കവികള്‍ കവിതകള്‍ ആലപിക്കും. 5.30 ന് നടക്കുന്ന ‘സ്മൃതിസന്ധ്യ’യില്‍ ജോബി മാത്യു അധ്യക്ഷനാകും.കവിയും ഗാനരചയിതാവും ഫോക് ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര സ്മൃതി ഭാഷണം നടത്തും. പ്രഥമ ബാലന് കുന്നത്തറ സ്മൃതി പുരസ്കാരത്തിന് അര്‍ഹനായ ചന്ദ്രിക അത്തോളി ലേഖകനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബഷീര്‍ കൂനോളി അത്തോളിക്ക് സംഗീത സംവിധായകനും ഗായകനുമായ ജിതേഷ് നാരായണന് പുരസ്കാരം സമ്മാനിക്കും. എഴുത്തുകാരന് സുനില്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ പ്രശസ്തി പത്രം സമര്‍പിക്കും. സുരേഷ് പാറപ്രം,അഷ്റഫ് ചീടത്തില്‍ സംസാരിക്കും. 7മണിക്ക് പാട്ടിന്റെ ദുനിയാവിലൂടൊരു കിനാനടത്തം ‘പാട്ടു കിസ്സ’ ഗസല്‍ ഗായകന് ഫസല്‍ ഹഖും സംഘവും അവതരിപ്പിക്കും.
ബാലന് കുന്നത്തറ സ്മൃതി നാളെ ;ബഷീര്‍ കൂനോളിക്ക് പുരസ്കാരം സമ്മാനിക്കും
