കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ കക്ഷി രാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സാഹിത്യ അക്കാദമി ചെയര്മാന് കല്‍പ്പറ്റ നാരായണന് പറഞ്ഞു. കാലിക്കറ്റ് പ്രസ്സ്ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (ഐസിജെ) ബിരുദ ദാനവും, ടി.ഷിനോദ് കുമാര്‍ പുരസ്ക്കാര സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ഇല്ലാതാവുന്നതാണ് വര്‍ത്തമാന പത്രങ്ങളുടെ പ്രാധാന്യം കുറയുന്നതിന്റെ കാരണമെന്നും, നമ്മള് ലോകത്ത് തല്‍സമയം വാഴുകയാണെന്നും ഇന്നലെ സംഭവിച്ചത് അറിയാന്‍ ആര്‍ക്കാണ് താല്‍പ്പര്യമെന്നും അദ്ദേഹം ചോദിച്ചു. അതുപോലെ ദൃശ്യതയ്ക്ക് വന്ന അസാധാരണ പ്രാധാന്യം പത്രങ്ങളുടെ പ്രാധാന്യം കുറയ്ക്കുന്ന ഒരു കാരണമാണ്. എ ഐ ടൂള്‍ ഉപയോഗിച്ച് എല്ലാവരും സുന്ദരന്മാരും, സുന്ദരികളുമാവുകയാണ്. ദൃശ്യതക്ക് പരമപ്രധാനം എന്ന സങ്കല്പ്പത്തിലാവുമ്പോള് ദൃശ്യത്തിന്റെ പരിമിതി നാം തിരിച്ചറിയണം. വാര്‍ത്തകള്‍ വിശദമായി അറിയാന്‍ പത്രം തന്നെ വായിക്കണം. ദൃശ്യമാധ്യമങ്ങള്‍ അവരുടെ മനോധര്‍മ്മം ചേര്‍ത്ത് വാര്‍ത്തകള്‍ പുറത്ത് വിടുമ്പോള്‍ പത്രങ്ങളില്‍ ഒരു വാര്‍ത്ത പരിശോധനകള്‍ക്ക് വിധേയമായാണ് വെളിച്ചം കാണുന്നത്. വര്‍ത്തമാന കാലത്ത് ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കണം. ദൃശ്യ മാധ്യമങ്ങള്‍ക്ക് വേവലാതിയില്ല. അവര്‍ക്കത് അടുത്ത ദൃശ്യം കൊണ്ട് മറ്റാന്‍ കഴിയും. പത്രം അനശ്വരമാണ്. അത് ചരിത്രമാണ്. ഇന്നലെകള്‍ ഇല്ലാതാവുമ്പോള്‍ ചരിത്രമാണ് ഇല്ലാതാവുന്നത്. പ്രതിഭാശാലികള്‍ക്ക് വര്‍ത്തമാന പത്രമാണാവശ്യം. എന്നാല്‍ കാണേണ്ട പല വാര്‍ത്തകളും പത്രങ്ങള്‍ കാണാതെ പോകുന്നു. വാര്‍ത്ത കാണാനുള്ള കണ്ണ് വേണം. കണ്ടീഷനിംഗിന്റെ പുറത്ത് കടന്ന് കാണാന്‍ കഴിയണം. പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകളുടെ ഇടംകൂടുകയാണ്. നമുക്ക് ചുറ്റും വാര്‍ത്തകള്‍ തുറന്ന് കിടക്കുകയാണ്. മാധ്യമ പ്രവര്ത്തകന് നല്ല വായനക്കാരനാവണം. കക്ഷി രാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് പൂര്‍ണ്ണമായി മാറിനില്‍ക്കണം. നമ്മുടെ രാഷ്ട്രീയം നമ്മെ തടയുന്നതാവരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള മനോരമ സ്പെഷ്ല്‍ കറസ്പോണ്ടന്റ് ടി. അജീഷ് അവാര്‍ഡ് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന് മുഖ്യാതിഥിയായി. ഐ.സി.ജെ ഡയറക്ടര്‍ ടി.വേലായുധന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാതൃഭൂമി ജേണലിസ്റ്റ് യൂണിയന് പ്രസിഡന്റ് പി.എസ് രാകേഷ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് എം. ഫിറോസ് ഖാന്, ഐ.സി.ജെ ഒന്നാം റാങ്ക് ജേതാവ് വി.കെ രോഹിത് വിജയ്, ടി. ഷിനോദ്കുമാര്‍ അവാര്‍ഡ് ജേതാവ് ടി. അജീഷ് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും ജോ. സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ് നന്ദിയും പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ കക്ഷി രാഷ്ട്രീയത്തിന്റെ
പിടിയില്‍ നിന്ന് മാറിനില്‍ക്കണം; കല്‍പ്പറ്റ നാരായണന്
