‘സ്മൃതി സംഗമം’ ചരിത്രമായി

‘സ്മൃതി സംഗമം’ ചരിത്രമായി

എടക്കാട്: നൂറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവും പേറുന്ന എടക്കാട് തൈലക്കണ്ടി കുടുംബത്തിന്റെ സ്മൃതി സംഗമം സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും മനോഹരമായ മുഹൂര്‍ത്തങ്ങളോടെ തൈലക്കണ്ടി തറവാട്ടു മുറ്റത്ത് നടന്നു. തലമുറകളുടെ സ്മരണകളും പുതിയ തലമുറയുടെ ആവേശവും കൊണ്ട് കുടുംബ സംഗമം ചരിത്രത്തിലെ സുവര്‍ണ്ണ ഏടായി മാറി.
നൂറുകണക്കിന് കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.
കുടുംബസംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും പ്രത്യേകം തയ്യാറാക്കിയ ‘ഓര്‍മ്മച്ചുവരില്‍’ ഒപ്പുവെച്ചാണ് വേദിയിലേക്ക് പ്രവേശിച്ചത്. മുതിര്‍ന്ന അംഗം സക്കീന ആദ്യ ഒപ്പ് ചാര്‍ത്തി. കുടുംബസംഗമത്തിന്റെ കണ്‍വീനര്‍ തൈലക്കണ്ടി ഷഫീഖ് സ്വാഗതം പറഞ്ഞു. ടി.സി. ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാഹിര്‍ സ്വാഗതം ആശംസിച്ചു. ടി. ഷാഹുല്‍ ഹമീദ് കുടുംബത്തിന്റെ ചരിത്രവും അവതരിപ്പിച്ചു. കഴിഞ്ഞകാലങ്ങളില്‍ വിടപറഞ്ഞുപോയ മുന്‍തലമുറയിലെ പ്രിയപ്പെട്ടവരെ ചടങ്ങില്‍ അനുസ്മരിച്ചു.
സ്ത്രീകളുടെ ബഡായി വര്‍ത്തമാനവും,തല്‍സമയ ക്യാഷ് പ്രൈസ് നല്‍കിയുള്ള ചോദ്യോത്തര മത്സരങ്ങളും നടന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചുകൊണ്ട് നടത്തിയ ‘ആദരണീയം’ ചടങ്ങും, പുതുതായി കുടുംബത്തിലേക്ക് കടന്നുവന്ന പുതിയാപ്ലമാരുമായുള്ള സംവാദവും, തറവാട്ടിലെ അമ്മായിമാര്‍ അണിനിരന്ന ‘അമ്മായി പോരും’ ചടങ്ങിന് മാറ്റുകൂട്ടി.
അഷ്ഫാക്, ഫിദ എന്നിവരുടെ നേതൃത്വത്തില്‍ ഒപ്പന, മാപ്പിളപ്പാട്ട്, ഗ്രൂപ്പ് ഡാന്‍സ്, വിവിധ കായിക മത്സരങ്ങള്‍ എന്നിവ അരങ്ങേറി. ഷാഹുല്‍ ഹമീദ് രചിച്ച കുടുംബ ഗാനം ഏവരും ചേര്‍ന്ന് ആലപിച്ചു. എല്ലാവരും ഒന്നിച്ച് എടുത്ത മെഗാ ഫാമിലി ഫോട്ടോയും കേക്ക് മുറിക്കലും ചടങ്ങിന്റെ മാറ്റ് കൂട്ടി. മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനവിതരണത്തോടെ സംഗമം സമാപിച്ചു.

 

 

 

 ‘സ്മൃതി സംഗമം’ ചരിത്രമായി

 

Share

Leave a Reply

Your email address will not be published. Required fields are marked *