കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂവിന്റെ 20-ാം വാര്‍ഷികം 2027 സെപ്തംബര്‍ 20ന് കോഴിക്കോട് വെച്ച് നടക്കുന്നതിന്റെ ഭാഗമായി 20-ാം വാര്‍ഷിക ലോഗോ പ്രകാശനം 20ന് (വെള്ളി) കാലത്ത് 10.30ന് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍വെച്ച് നടക്കും. ലോഗോയുടെ പ്രകാശനം ഇന്‍ഫര്‍മേഷന്‍സ് ആന്റ് പബ്ലിക് റിലേഷന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം ഡയറക്ടര്‍ ടി.വേലായുധന്‍, കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനും കണ്‍സ്യൂമര്‍ ഫ്രണ്ട് (ഉപഭോക്തൃ മിത്രം) സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ.ജോയ് എബ്രഹാമിന് നല്‍കി പ്രകാശനം ചെയ്യും. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, കാലിക്കറ്റ് അര്‍ബണ്‍ ബാങ്ക് ഡയറക്ടര്‍ അഡ്വ.സൂര്യനാരായണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എം.കെ.ബീരാന്‍ ഉള്‍പ്പെടെ സാമൂഹിക, രാഷ്ട്രീയ രംഗത്തുള്ളവര്‍ സംബന്ധിക്കും.
