ടി. ഷിനോദ് കുമാര്‍ സ്മാരക മാധ്യമ അവാര്‍ഡ് ടി. അജീഷിന്

ടി. ഷിനോദ് കുമാര്‍ സ്മാരക മാധ്യമ അവാര്‍ഡ് ടി. അജീഷിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബും മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ കോഴിക്കോട് യൂണിറ്റ് കമ്മിറ്റിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ടി.ഷിനോദ് കുമാര്‍ സ്മാരക മാധ്യമ അവാര്‍ഡ് മലയാള മനോരമ കണ്ണൂര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ടി. അജീഷിന്. 2026 മാര്‍ച്ച് 29-ന് പ്രസിദ്ധീകരിച്ച ‘ഈ കഥയ്ക്ക് എന്ത് പേരിടും’ എന്ന ഫീച്ചര്‍ സ്റ്റോറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്ന ടി. ഷിനോദ് കുമാറിന്റെ സ്മരണാര്‍ഥം മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കാണ് 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നല്‍കുന്നതെന്ന് കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്, മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ യൂണിറ്റ് പ്രസിഡന്റ് വി.കെ. രജീന്ദ്രകുമാര്‍, സെക്രട്ടറി കെ.എം. രൂപ എന്നിവര്‍ അറിയിച്ചു.
മാതൃഭൂമി റിട്ട. ഡെപ്യൂട്ടി എഡിറ്റര്‍ ടി. സുരേഷ് ബാബു, കേരള ഐ ആന്‍ഡ് പി.ആര്‍.ഡി. റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വേലായുധന്‍, മാതൃഭൂമി ലീഡര്‍ റൈറ്റര്‍ പി. മനോജ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് അജീഷ്. പത്രപ്രവര്‍ത്തനത്തിന് മൂന്നുതവണ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുരസ്‌കാരവും രണ്ടുതവണ കേരള മീഡിയ അക്കാദമിയുടെ എന്‍.എന്‍. സത്യവ്രതന്‍ പുരസ്‌കാരവും മുംബൈ ലാഡ്ലി മീഡിയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

 

ടി. ഷിനോദ് കുമാര്‍ സ്മാരക മാധ്യമ
അവാര്‍ഡ് ടി. അജീഷിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *