കക്കോടി:കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയും,വനിതാ വിംഗും,ചെറുകുളം ഷിഫ അല്‍റബീഅ് മെഡിക്കല്‍ സെന്ററും,വേങ്ങേരി വിഷന്‍ കെയറും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് അഡ്വ.വിദ്യ ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ ജനങ്ങളോടുള്ള സാമൂഹ്യ പ്രതിബദ്ധതയാണ് വെളിവാക്കുന്നതെന്നും രോഗങ്ങള്‍ കൂടി വരുന്ന കാലത്ത് ഇത്തരം പരിശോധനാ ക്യാമ്പുകള്‍ ജനങ്ങള്‍ പരമാവധി ഉപയോഗപെടുത്തണമെന്നും അവര്‍ പറഞ്ഞു. റിലീഫ് കമ്മിറ്റി കണ്‍വീനര്‍ കെ.പി മജീദ് അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ കേള്‍വി പരിശോധന ഗ്രാമ പഞ്ചായത്ത് അംഗം സുധീഷ് പാറക്കലും കണ്ണ് പരിശോധന എം.ഇ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.കെ അബ്ദുല്‍ ലത്തീഫും ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സെന്റര്‍ സീനിയര്‍ സൂപ്രണ്ട് ഡോ.പ്രവീണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി ആദര്‍ശ്,മഹല്ല് പ്രസിഡന്റ് കെ. മാമുക്കോയ ഹാജി, കുവൈത്ത് കെ.എം.സി.സി അംഗം കോയ വളപ്പില്‍,പി.പി ഹംസ ലക്ഷദ്വീപ്,വനിത വിംഗ് സെക്രട്ടറി റീജ കക്കോടി സംസാരിച്ചു. റിലീഫ് കമ്മിററി കോര്‍ഡിനേറ്റര്‍ എ.കെ ജാബിര്‍ കക്കോടി സ്വാഗതവും പാലിയേറ്റീവ് സീനിയര്‍ വളണ്ടിയര്‍ ടി.ടി അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു. ഡോ.ഷറഫു മുഹമ്മദ് ഷാഫി, കെ.അനില്‍ കുമാര്‍, മുഹമ്മദ് നാഫില്‍,എന്‍.പി അബ്ദു റസാഖ്,താജുദ്ദീന് കോട്ടു പാടം, കെ.ഇസ് ഹാഖ്, പി.ടി ഫൈസല്‍ തുടങ്ങിയ വര് നേതൃത്വം നല്കി. 350 ലധികം ആളുകളെ പരിശോധിച്ച് രോഗ നിര്‍ണയം നടത്തുകയും മരുന്നു നല്‍കുകയും ചെയ്തു.
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
