പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ദിനാഘോഷവും, കവിയരങ്ങും, ആദരിക്കല്‍ ചടങ്ങും നടത്തി. എഴുത്തുകാരി ഡോ.ഇ.പി.ജ്യോതി പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിജയം നമ്മെ ലോകത്തിന് പരിചയപ്പെടുത്തുമെന്നും, പരാജയം ജീവിതമെന്തെന്ന് നമ്മെ പരിചയപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. ഒരു ദേശത്തിന്റെ നിര്‍മ്മിതി ഭൂ നിര്‍മ്മിതി മാത്രമല്ല, ഉള്ള ഒന്നില്‍ നിന്ന് പലവിധ പരിവര്‍ത്തനം അതാണ് സമൂഹ നിര്മ്മിതിയെന്നവര് ചൂണ്ടിക്കാട്ടി. ടോള്‍സ്റ്റോയ് പറഞ്ഞതുപോലെ മറ്റുള്ളവര്‍ മാറണമെന്ന് നമ്മള് ആഗ്രഹിച്ചാല്‍ പോരാ, നമുക്കുള്ളിലാണ് പരിവര്‍ത്തനമുണ്ടാകേണ്ടത്. അത് ആന്തരിക പരിവര്‍ത്തനമാകണം. ഓരോ ആഘോഷവും ഉത്തരവാദിത്തങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. കലയ്ക്കും സാഹിത്യത്തിനും ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. ഓരോ കഥയും, കവിതയും വായിക്കുമ്പോള്‍ സ്വന്തം മുഖമോ, ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ, കണ്ടുമുട്ടിയ പലരുടേയോ മുഖം വായനക്കാരന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഇത് സാഹിത്യ സൃഷ്ടിയുടെ വിജയമാണ്. മാതൃഭാഷയാണ് പ്രധാനം. അറിവ് മാത്രം പോര, തിരിച്ചറിവാണ് പ്രധാനമെന്നവര്‍ ചൂണ്ടിക്കാട്ടി.
പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറി എന്‍.എം.സണ്ണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ ഫോക്ലോര് വിഭാഗം മേധാവി ഡോ.ഇ.കെ.ഗോവിന്ദ വര്‍മ്മ രാജ കേരളത്തെ കുറിച്ച് പ്രഭാഷണം നടത്തി. സാമൂഹിക, സാംസ്കാരിക , എഴുത്തുകാരായ എം.കെ.ബീരാന്, വിജയന് ചെറുവറ്റ, ഡോ.അബു കുമ്മാളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കവി മോഹനന് പുതിയോട്ടില്‍ സന്നിഹിതനായിരുന്നു.
സാഹിത്യകാരന്മാരായ സരസ്വതി ബിജു, ശ്യാമള മായനാട്, റുക്സാന കക്കോടി, നൂര്ജഹാന് ചാലിയം, ഗീത ഉദയകുമാര്‍, പരപ്പില്‍ അനില്‍, സുഭാഷിണി ടീച്ചര്‍, വി.എം.ആനന്ദകുമാര്‍, രേഖ.ആര്.എം, പുരുഷു കക്കോടി, സുനീഷ് മേപ്പോത്ത്, പ്രകാശ് വെള്ളിമാട്, ടി.ടി.കണ്ടന്‍കുട്ടി, ഹമീദ് കടലൂര്‍, ടി.കെ.സുരേന്ദ്രന് എന്നിവര്‍ കവിതകളവതരിപ്പിച്ചു. പീപ്പിള്‍സ് റിവ്യൂ സാഹിത്യവേദി കണ്‍വീനര്‍ ആര്.കെ.ഇരവില്‍ നന്ദിയും പറഞ്ഞു.
