സാഹിത്യ സംഗമം, പുസ്തക
പ്രകാശനം, പുസ്തകമേള, അവാര്‍ഡ് സമര്‍പ്പണം ജനുവരി ആദ്യവാരം
കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട് ജനുവരി ആദ്യവാരം സാഹിത്യ സംഗമവും 10 പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകമേളയും സാമൂഹിക സാംസ്കാരിക പ്രവാസി മേഖലയിലുള്ള പ്രഗല്ഭ വ്യക്തികള്‍ക്ക് അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍ പറഞ്ഞു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ, പ്രവാസി റിവ്യൂ, മഹിളാ വീഥി മാഗസിനുകളും, ന്യൂ ഇയര്‍ പതിപ്പും പ്രകാശനം ചെയ്യും. പരിപാടിയുടെ ഭാഗമായി പ്രവാസി സാഹിത്യം മലയാള സാഹിത്യത്തിന് നല്കിയ സംഭാവന എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ചെറുകഥ സായാഹ്നം, കവിയരങ്ങ്, പുസ്തകം ചര്‍ച്ച എന്നിവയും നടക്കും.
