സഹോദയ ജില്ലാ കലോത്സവം: നാലാം ഘട്ടത്തിന് തുടക്കമായി

സഹോദയ ജില്ലാ കലോത്സവം: നാലാം ഘട്ടത്തിന് തുടക്കമായി

കോഴിക്കോട്: മലബാര്‍ സഹോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സഹോദയ കലോത്സവത്തിന്റെ നാലാം ഘട്ടത്തിന് ഇന്ന് തുടക്കമായി. കുന്നമംഗലം കെ.പി.സി.എം. ശ്രീനാരായണ വിദ്യാലയത്തില്‍ നടക്കുന്ന കലോത്സവം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലായി ഓഫ് സ്റ്റേജ് മത്സരങ്ങള്‍ പൂര്‍ത്തിയായി. നാലാം ഘട്ടത്തില്‍ ഇന്നും നാളെയും (ഒക്ടോബര്‍ 24, 25) വിവിധ ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ നടക്കും.
മലബാര്‍ സഹോദയ ജനറല്‍ സെക്രട്ടറിയും എം.എസ്.എസ്. പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സിന്ധു ബി.പി. സ്വാഗതം ആശംസിച്ചു. കെ.പി.സി.എം. ശ്രീനാരായണ വിദ്യാലയം പ്രിന്‍സിപ്പലും മലബാര്‍ സഹോദയ ജനറല്‍ കണ്‍വീനറുമായ മോനി യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.ആര്‍. ജങ്കിഷ്, കെ.പി.സി.എം. ശ്രീനാരായണ വിദ്യാലയം പി.ടി.എ. പ്രസിഡന്റ് വിപിന്‍ പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലബാര്‍ സഹോദയ ജോയിന്റ് സെക്രട്ടറിയും എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂള്‍ പാവങ്ങാട് പ്രിന്‍സിപ്പലുമായ ഷജീന വി. നന്ദി പറഞ്ഞു.
സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍, കോഴിക്കോട്, 552 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 528 പോയിന്റുകളുമായി സി.എം.ഐ. സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 370 പോയിന്റുകളുമായി ഭാരതീയ വിദ്യാഭവന്‍, ചെവായൂര്‍, മൂന്നാം സ്ഥാനത്തുമാണ്.

 

 

സഹോദയ ജില്ലാ കലോത്സവം: നാലാം ഘട്ടത്തിന് തുടക്കമായി

 

Share

Leave a Reply

Your email address will not be published. Required fields are marked *