വാഴയൂര്‍: സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (ഓട്ടോണമസ്), വിമന്‍സ് ഡെവലപ്മെന്റ് സെല്ലിന്റേയും ബയോടെക്നോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വാഴയൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ നാല്‍പ്പതോളം വീടുകളില്‍ ബോധവല്‍ക്കരണം നടത്തുകയും നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വാഴയൂര്‍ ഹെല്‍ത്ത് വിഭാഗത്തിലെ ആശാവര്‍ക്കര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. വിമന്‍സ് ഡെവലപ്മെന്റ് സെല്‍ കണ്‍വീനര്‍ ഡോ. ഹിമ്ന പി.എ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ബയോടെക്നോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ നാഫില, അഖില, ഡോ. ദീപ എന്നിവര്‍ നേതൃത്വം നല്കി.
സ്തനാര്‍ബുദ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു
