സോണിയ ഗാന്ധി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നു; തന്റെ ഓര്‍മ്മക്കുറിപ്പായ ‘ബിലോങ്ങിംഗ്’ ന്റെ ആദ്യ കാഴ്ച പങ്കുവെച്ചു

സോണിയ ഗാന്ധി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നു; തന്റെ ഓര്‍മ്മക്കുറിപ്പായ ‘ബിലോങ്ങിംഗ്’ ന്റെ ആദ്യ കാഴ്ച പങ്കുവെച്ചു

സോണിയ ഗാന്ധി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നു; തന്റെ ഓര്‍മ്മക്കുറിപ്പായ ‘ബിലോങ്ങിംഗ്’ ന്റെ ആദ്യ കാഴ്ച പങ്കുവെച്ചു

ന്യൂഡല്‍ഹി: അടുത്തമാസം പത്തിന് സോണിയയുടെ ഓര്‍മക്കുറിപ്പുകള്‍ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങും. ‘ഇത് സ്നേഹത്തിന്റെയും കടമയുടെയും നഷ്ടങ്ങളുടെയും അതിനൊപ്പം തന്റെതായ ഇടം കണ്ടെത്തിയതിന്റെയും കഥയാണ്’ എന്ന കുറിപ്പോടെയാണ് തന്റെ വരാനിരിക്കുന്ന ആത്മകഥയെ കുറിച്ചുള്ള പോസ്റ്റ് ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചത്. വര്‍ഷങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ അവസാനിപ്പിച്ചാണ് സോണിയയുടെ പുതിയ തുടക്കം. തന്റെ അഭിപ്രായങ്ങളും മറ്റും കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സിലൂടെയായിരുന്നു സോണിയ പങ്കുവച്ചിരുന്നത്.

അക്കൗണ്ട് ആരംഭിച്ച ഉടന്‍ തന്നെ മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്ക ഗാന്ധി എന്നിവരെയും പാര്‍ട്ടി അക്കൗണ്ടിനെയും സോണിയ ഫോളോ ചെയ്തു. അക്കൗണ്ട് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആയിരത്തോളം പേരാണ് സോണിയയെ ഫോളോ ചെയ്യുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ സോണിയ ഗാന്ധിയെ പ്രശംസിക്കുകയും അവരുടെ പുസ്തകത്തെക്കുറിച്ചുള്ള ആകാംക്ഷ പങ്കുവെക്കുകയും ചെയ്തു.

പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ തന്നെ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ആദ്യ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്റം ഹൗസ് പിന്മാറിയതിനെത്തുടര്‍ന്നാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധനം ഏറ്റെടുത്തത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല നിര്‍ണായകമായ സംഭവങ്ങളും പുസ്തകത്തില്‍ ഉണ്ടെന്നാണ് സോണിയയുമായുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

 

 

View this post on Instagram

 

A post shared by Sonia Gandhi (@soniagandhi)

Share

Leave a Reply

Your email address will not be published. Required fields are marked *