മദ്യം വ്യാപിപ്പിക്കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം; ഡോ.ഹുസൈന്‍ മടവൂര്‍

മദ്യം വ്യാപിപ്പിക്കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം; ഡോ.ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍, മദ്യം വ്യാപിപ്പിക്കാനുള്ള നടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് കേരള മദ്യ നിരോധന സമിതി രക്ഷാധികാരിയും, കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ.ഹുസ്സൈന്‍ മടവൂര്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. ബേക്കറി വഴി വൈന്‍ വില്‍ക്കാനുള്ള തീരുമാനം വരികയും, അത് റദ്ദാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സംസാരിക്കുകയുമായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരിന്റെ ഉത്തരവാണ് ഒരു ഉദ്യോഗസ്ഥന്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. നിലവില്‍ ലഹരിയുടെ ഭീഷണിയിലാണ് കേരളത്തിലെ യുവസമൂഹം. ബേക്കറി വഴികൂടി ലഹരി ഉല്‍പ്പന്നങ്ങള്‍ ലഭ്യമായാല്‍ വീടുകളും ലഹരിയുടെ കേന്ദ്രങ്ങളായി മാറാന്‍ സാധ്യതയുണ്ടെന്നും, യുവതലമുറ കൂടുതല്‍ അപകടത്തിലേക്ക് നയിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കണമെന്ന യുഡിഎഫ് വാഗ്ദാനം നടപ്പാക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു.

 

 

മദ്യം വ്യാപിപ്പിക്കാനുള്ള നടപടിയില്‍ നിന്ന്
സര്‍ക്കാര്‍ പിന്തിരിയണം; ഡോ.ഹുസൈന്‍ മടവൂര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *