കോവളം സ്പാ പീഡനം: അന്വേഷണത്തിന്  പ്രത്യേക സംഘം

കോവളം സ്പാ പീഡനം: അന്വേഷണത്തിന് പ്രത്യേക സംഘം

കോവളം സ്പാ പീഡനം: അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്തെ സ്പായില്‍ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ അന്വേഷണത്തിനായി എസ് ഐടി രൂപീകരിച്ചു. സൈബര്‍ വിദഗ്ദരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്പായില്‍ വന്നിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. പ്രതിപട്ടിക നീളുമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയല്‍ പാരേഡ് നടത്തും. ചെന്നൈയിലും പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് വിവരം.ആന്ധ്രാ സ്വദേശിയായ 16കാരിയാണ് സ്പായില്‍ പീഡനത്തിനിരയായത്. സ്പാ പീഡനത്തില്‍ അന്തര്‍ സംസ്ഥാന റാക്കറ്റ് എന്നാണ് നിഗമനം. അച്ഛനും അമ്മയും മരിച്ച് പോയ പെണ്‍കുട്ടി പിന്നീട് അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ബന്ധുക്കള്‍ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടര്‍ന്ന് വിവിധ സ്പാകളില്‍ നിര്‍ത്തി കുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.

സ്പായിലെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി അവിടെയുണ്ടായിരുന്ന ഒരു മലയാളി ജീവനക്കാരനായ യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മ തന്നെയാണ് കുട്ടിയെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലും കൗണ്‍സിലിംഗിലുമാണ് ക്രൂരമായ പീഡനവിവരം പുറത്തുവന്നത്. പൊലീസിനോട് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ ഇവര്‍ മുങ്ങുകയായിരുന്നു. ആന്ധ്രയില്‍ പിടിയിലായ കുട്ടിയുടെ ഇളയമ്മ, ഭര്‍ത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

നാഗലക്ഷി, ഗോപി എന്നിവരും രണ്ട് സ്പാ ഉടമകളുമാണ് നിലവില്‍ അറസ്റ്റിലായത്. ബിനാമി ഇടപാട് ആണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗര സഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടരുടെ പങ്കിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അക്കൗണ്ടുകളിലേക്കാണ് സ്പാകളില്‍ നിന്ന് പണം പോയിരുന്നത് എന്നാണ് വിവരം. ഇയാള്‍ അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദര്‍ശകനുമാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും ഉള്‍പ്പെടുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയല്‍ പാരേഡ് നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *