ഐഎന്‍എല്ലിലേക്ക് സ്വാഗതം ചെയ്യും; അഹമ്മദ് ദേവര്‍കോവില്‍

ഐഎന്‍എല്ലിലേക്ക് സ്വാഗതം ചെയ്യും; അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: രാജ്യത്തെയും, സംസ്ഥാനത്തെയും സവിശേഷ സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടികളിലെ അസംതൃപ്തരായ പല നേതാക്കളും ബന്ധപ്പെടുന്നുണ്ടെന്നും, മതേതര രാഷ്ട്രീയ ചിന്താഗതിയുമായി മുന്നോട്ട് വരുന്നവരെ ഐഎന്‍എല്‍ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. മുസ്ലിം ലീഗിലെ വലിയ വിഭാഗം അണികളും, നേതാക്കളും അസംതൃപ്തിയിലാണ്. വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ സംഘപരിവാര്‍ പ്രീണനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അസംതൃപ്തിയുണ്ട്. ഇതിന് ചൂട്ട് പിടിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നടപടികളില്‍ അസംതൃപ്തരായവര്‍ മറ്റൊരു ലീഗിനെ തേടുകയാണെന്നും അവരെ ഐഎന്‍എല്‍ സ്വാഗതം ചെയ്യുകയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു.

 

ഐഎന്‍എല്ലിലേക്ക് സ്വാഗതം ചെയ്യും; അഹമ്മദ് ദേവര്‍കോവില്‍

Share

Leave a Reply

Your email address will not be published. Required fields are marked *