പ്രതിപക്ഷ നേതാവ് പിണറായിയുടെ വീട്ടില്‍ ഇഡി നോട്ടീസ് പതിപ്പിച്ചു; വെള്ളിയാഴ്ച ഹാജരാകണം

പ്രതിപക്ഷ നേതാവ് പിണറായിയുടെ വീട്ടില്‍ ഇഡി നോട്ടീസ് പതിപ്പിച്ചു; വെള്ളിയാഴ്ച ഹാജരാകണം

തിരുവവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ സമന്‍സുമായെത്തി. പിണറായി വിജയന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ വീടിന്റെ ഭിത്തിയില്‍ സമന്‍സ് പതിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസിലെത്താന്‍ നിര്‍ദേശം.

സിഎംആര്‍എലുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത പുതിയ ഇസിഐആര്‍ പ്രകാരമാണ് പിണറായിയെ ചോദ്യംചെയ്യുന്നത്. ചോദ്യം ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് സ്പെ്ഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തുമെന്നാണ് വിവരം.കള്ളപ്പണ കേസിലെ ചോദ്യം ചെയ്യലിനായി പിണറായി വിജയന്‍ വെള്ളിയാഴ്ച ഇഡിക്ക് മുമ്പില്‍ ഹാജരായേക്കില്ല. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇഡിക്ക് മറുപടി നല്‍കാനാണ് നീക്കം.

സ്വത്തുവിവരങ്ങള്‍ ഹാജരാക്കാനും, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും രേഖകള്‍ ഹാജരാക്കാനും പിണറായി വിജയനോട് ഇഡി നോട്ടീസില്‍ നിര്‍ദേശിക്കുന്നു. വിദേശത്ത് സ്വത്തുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, ആസ്തികളുടെ വിശദാംശങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍, നാട്ടിലും വിദേശത്തുമുള്ള കുടുംബാംഗങ്ങളുടെ വിവരം, സിഎംആര്‍എല്ലുമായി ഇടപാടുകള്‍ ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍, പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം.

ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് പതിച്ചത് അന്യായമാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.നോട്ടീസ് പതിക്കാറുള്ളത് കണ്ടുകിട്ടാവത്തവരുടെ കാര്യത്തിലാണെന്നും ഇത് പ്രതിഷേധാര്‍ഹമായ സമീപനമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

പ്രതിപക്ഷ നേതാവ് പിണറായിയുടെ വീട്ടില്‍ ഇഡി നോട്ടീസ് പതിപ്പിച്ചു;
വെള്ളിയാഴ്ച ഹാജരാകണം

Share

Leave a Reply

Your email address will not be published. Required fields are marked *