സുദര്‍ശനന്‍ കോടത്തിന് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം

സുദര്‍ശനന്‍ കോടത്തിന് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ സുദര്‍ശനന്‍ കോടത്തിന്റെ ‘തിരകള്‍ മാഞ്ഞ കടല്‍’ എന്ന ചെറുകഥയ്ക്ക് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം ലഭിച്ചു. പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പുരസ്‌ക്കാരം സമ്മാനിച്ചു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ് കെ.ജി.രഘുനാഥ്, കവി മോഹനന്‍ പുതിയോട്ടില്‍, പി.ഗംഗാധരന്‍ നായര്‍ ആശംസകള്‍ നേര്‍ന്നു.

 

സുദര്‍ശനന്‍ കോടത്തിന് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം

Share

Leave a Reply

Your email address will not be published. Required fields are marked *