നിഷാകുമാരി. ടി ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു

നിഷാകുമാരി. ടി ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥാ മത്സരത്തില്‍ ‘വേരുകള്‍’ എന്ന ചെറുകഥയ്ക്ക് രണ്ടാം സ്ഥാനവും ‘ചുവപ്പിന്റെ വിശുദ്ധി’ എന്ന കവിതയ്ക്ക് രണ്ടാം സമ്മാനവും നേടിയ നിഷാകുമാരി. ടി ക്ക്, പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരനും പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണിയും പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം സമ്മാനിച്ചു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. പി.പി.ശ്രീധരനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ് കെ.ജി.രഘുനാഥ്, കവി മോഹനന്‍ പുതിയോട്ടില്‍, പി.ഗംഗാധരന്‍ നായര്‍ ആശംസകള്‍ നേര്‍ന്നു.

നിഷാകുമാരി. ടി ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *