യുപിഐ ഇടപാടുകളില്‍ എം ഡി ആര്‍ ചുമത്തരുത്; ആദായ നികുതി ഓഫീസ് ധര്‍ണ്ണ നാളെ (13ന്)

യുപിഐ ഇടപാടുകളില്‍ എം ഡി ആര്‍ ചുമത്തരുത്; ആദായ നികുതി ഓഫീസ് ധര്‍ണ്ണ നാളെ (13ന്)

കോഴിക്കോട്: സ്വര്‍ണ്ണ വ്യാപാര മേഖലയടക്കമുള്ള വ്യാപാര മേഖലയില്‍ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ്) ചുമത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും യുപിഐ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നാളെ കാലത്ത് 10 മണിക്ക് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെജിഎസ്എംഎ)ന്റെ ആഭിമുഖ്യത്തില്‍ ആദായ നികുതി ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപാരികളെയും, പൊതു ജനങ്ങളെയും യുപിഐ ഇടപാടുകളിലേക്ക് ആകര്‍ഷിക്കാനായി കോടിക്കണക്കിന് രൂപ ചിലവഴിച്ച് പരസ്യ പ്രചാരണം നടത്തുകയും, യുപിഐ ഇടപാടുകള്‍ തികച്ചും സൗജന്യമാണെന്ന് പ്രഖ്യാപിച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ യുപിഐ ഇടപാടുകളിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത്. യുപിഐ ഇടപാടുകളില്‍ നിന്ന് ഒവിവാകാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതിന് ശേഷം ഇത്തരം ഇടപാടുകള്‍ക്ക്‌മേല്‍ എംസിആര്‍ ചുമത്തിയ നടപടി വഞ്ചനയും, പ്രതിഷേധാര്‍ഹവുമാണ്. കേന്ദ്ര സര്‍ക്കാരിന് മുന്‍പിലും ധനകാര്യ മന്ത്രിക്കും നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും അനുകൂല നടപടികളുണ്ടാവാത്തതിനാലാണ് സമരത്തിലേക്ക് ഇറങ്ങിയതെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഫൈസല്‍, പി.സുനില്‍ കുമാര്‍, അരുണ്‍ മല്ലാര്‍ എന്നിവര്‍ പങ്കെടുത്തു.

 

യുപിഐ ഇടപാടുകളില്‍ എം ഡി ആര്‍ ചുമത്തരുത്;
ആദായ നികുതി ഓഫീസ് ധര്‍ണ്ണ നാളെ (13ന്)

Share

Leave a Reply

Your email address will not be published. Required fields are marked *