ഫ്യൂച്ചര്‍ ഇന്ത്യ; ദേശീയ സെമിനാര്‍ നവംബര്‍ 5ന്

ഫ്യൂച്ചര്‍ ഇന്ത്യ; ദേശീയ സെമിനാര്‍ നവംബര്‍ 5ന്

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ഇന്ത്യ എന്ന പ്രമേയത്തില്‍ നവംബര്‍ 5ന് ന്യൂഡല്‍ഹിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ദേശീയ ജന.സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും, ഓര്‍ഗനൈസിംഗ് സെക്രട്ടറി സമദ് നരിപ്പറ്റയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ 105-ാമത് ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സിപിഐ(എം) അഖിലേന്ത്യാ ജന.സെക്രട്ടറി എം.എ.ബേബി, മണിശങ്കര്‍ അയ്യര്‍, സി.എം.ഇബ്രാഹിം, എം.പി മാരായ സഞ്ജയ് സിംഗ്, ഇഖ്‌റ ഹസ്സന്‍, മുന്‍ എം.പി ഡാനിഷ് അലി, സിജെപി വക്താവ് സൗരവ് ദാസ് തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിക്കും. സെമിനാറിനോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഖിലേന്ത്യാ സംഗമവും നടക്കും. സംഗമത്തില്‍ വെച്ച് ഐഎന്‍എല്ലിന്റെ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് പ്‌ളാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും നടക്കും. ഐഎന്‍എല്ലിന്റെ പ്രവര്‍ത്തനം രാജ്യമാകെ വ്യാപിപ്പിക്കുന്നതിനും, പുതു തലമുറയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് നടപ്പാക്കുന്നതെന്ന് അഹമ്മദ് ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു. അച്ചടക്ക നടപടികള്‍ക്ക് വിധേയരായവര്‍ക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.പി.അന്‍വര്‍ സാദത്തും പങ്കെടുത്തു.

 

ഫ്യൂച്ചര്‍ ഇന്ത്യ; ദേശീയ സെമിനാര്‍ നവംബര്‍ 5ന്

Share

Leave a Reply

Your email address will not be published. Required fields are marked *