കോഴിക്കോട്: ലഹരിമുക്ത കേരളത്തിനായി മദ്യ വിമോചന മഹാസഖ്യം കാസര്‍കോഡുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ‘ ലഹരി വിമോചന കേരള രക്ഷാ പദയാത്ര യ്ക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ ജംഗ്ഷനില്‍ സ്വീകരണം നല്‍കി.
ലിക്വര്‍ പെര്‍മിറ്റ് കാര്‍ഡ് (എന്‍ പി സി) അനുവദിക്കുക , ഇരുപത്തിമൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതിനെതിരായ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെട്ടു. സംസ്ഥാന ജനല്‍ സെകട്ടറി , പദയാത്ര ക്യാപ്റ്റന്‍ ഇ എ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് കോര്‍പ്പറേഷന്‍ വികസന കാര്യസമിതി ചെയര്‍മാന്‍ വി പി മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ഡേവിഡ് ആന്റണിയുടെ അധ്യഷത വഹിച്ചു. വൈസ് ക്യാപ്റ്റന്‍മരായ ഡോമിനിക് എം ജി കൊത്തലത്ത്, മാത്യൂസ് തോമസ്, ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ, സിവില്‍ സ്റ്റേഷന്‍ മസ്ജിദ് ഇമാം, ബഷീര്‍ പട്ടേല്‍ താഴം, സി വൈ എം എ പ്രസിഡണ്ട് ജിയോ ജെയ്‌സന്‍, രക്ഷാധികാരി ലത്തീഫ് പാലക്കണ്ടി, വൈസ് പ്രസിഡന്റ് പ്രേമരാജ് പി എം , അല്‍ഫോണ്‍സ മാത്യൂ, ട്രഷറര്‍ പി എല്‍ ജോസഫ്, ജനറല്‍ സെക്രട്ടറി ജോസഫ് വലപ്പാട്ട് എന്നിവര്‍ സംസാരിച്ചു. ലഹരി വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച്, ബോധവല്‍ക്കരണത്തിന് പ്രവര്‍ത്തിക്കുവാന്‍ യോഗം തിരുമാനിച്ചു.
‘ ലഹരി വിമോചന കേരള രക്ഷാ പദയാത്ര’യ്ക്ക്
സ്വീകരണം നല്‍കി
