കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) സംസ്ഥാന സമ്മേളനം 11 ന്

കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) സംസ്ഥാന സമ്മേളനം 11 ന്

കോഴിക്കോട്: റസിഡന്റ്‌സ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) സംസ്ഥാന സമ്മേളനം 11 ന് (ഞായറാഴ്ച) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ കോഴിക്കോട് ഹോട്ടല്‍ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുക യാണ്. 10 മണിക്ക് സംസ്ഥാന പ്രസിഡണ്ട് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍ പുതുക്കൂടി അദ്ധ്യക്ഷത വഹിക്കും.

11.30 ന് പ്രാദേശിക വികസനത്തില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ പങ്കും, സ്റ്റാറ്റട്ടറി പദവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുന്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് ശേഷം 2.30ന് പ്രതിനിധി സമ്മേളനം മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ. മാരായ അഡ്വ. കെ.ജയന്ത്, അഡ്വ. മുഹമ്മദ് റിയാസ്, അഡ്വ. വി.കെ. ഫൈസല്‍ ബാബു കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം മേയര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 5 മണിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. 6 മണിക്ക് സമാപനം.

വാര്‍ത്താസമ്മേളനത്തില്‍ എം.കെ. ബീരാന്‍ (ദേശീയ ജോയന്റ് സെക്രട്ടറി കോര്‍വ), നൗഷാദ് എടവണ്ണ (സംസ്ഥാന വൈസ് പ്രസിഡണ്ട്), എം.പി. രാമകൃഷ്ണന്‍, ശ്രീജ സുരേഷ് ,എം.പി. രാമകൃഷ്ണന്‍, ഹരിദാസന്‍ പാലയില്‍ എന്നിവര്‍ പങ്കെടുത്തു.

 

കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫെയര്‍
അസോസിയേഷന്‍ (കോര്‍വ) സംസ്ഥാന സമ്മേളനം 11 ന്

Share

Leave a Reply

Your email address will not be published. Required fields are marked *