സിയസ്കൊ 70-ാം വാര്‍ഷികത്തില്‍ 70 കുടുംബങ്ങള്‍ക്ക് വീടിന്റെ തറ നിര്‍മ്മിച്ച് നല്‍കും
കോഴിക്കോട്: നിര്‍ധനനായ ഓട്ടോറിക്ഷ തൊഴിലാളിക്ക് സിയസ്കൊയുടെ ‘അഭയം’ പദ്ധതിയിലൂടെ വീട് ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന 32-ാമത് വീടിന്റെ തറയിടല്‍ കര്‍മ്മം പ്രമുഖ മരവ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ എസ്. മമ്മദ് കോയ നിര്‍വഹിച്ചു.
ചടങ്ങില്‍ സിയസ്കൊ പ്രസിഡന്റ് അഡ്വ. പി.എന്‍. റഷീദ് അലി അധ്യക്ഷത വഹിച്ചു. സിയസ്കൊയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് 70 കുടുംബങ്ങള്‍ക്ക് വീടിന്റെ തറ നിര്‍മ്മിച്ച് നല്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിനുള്ള സിയസ്കൊയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വാര്‍ഡ് കൗണ്‍സിലര്‍ ടി.പി.എം. ജിഷാന്‍ മുഖ്യാതിഥിയായിരുന്നു.
സിയസ്കൊ ജനറല്‍ സെക്രട്ടറി പി.എന്‍. വലീദ്, വൈസ് പ്രസിഡന്റ് ഡോ. സഹദ് ബിന്‍ അലി, ട്രഷറര്‍ എസ്.എം. മുഹമ്മദ് സാലിഹ്, മുന്‍ പ്രസിഡന്റുമാരായ പി.ടി. മുഹമ്മദലി, സി.ബി.വി. സിദ്ദീഖ്, വി.വി. മുഹമ്മദലി, പി.പി. മെഹറൂഫ്, മുന്‍ ജനറല്‍ സെക്രട്ടര്മാരായ എം.വി. ഫസല്‍ റഹ്മാന്, കെ. നൗഷാദ് അലി എന്നിവര്‍ സംസാരിച്ചു.
അഭയം ചെയര്മാന് സി.ഇ.വി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും കണ്‍വീനര്‍ പി.എം. മെഹബൂബ് നന്ദിയും പറഞ്ഞു.
ഓട്ടോറിക്ഷ തൊഴിലാളിക്ക് ‘അഭയം’
പദ്ധതിയിലൂടെ വീട് ഒരുങ്ങുന്നു
