ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം നാളെ

ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം നാളെ

കോഴിക്കോട് : ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കോഴിക്കോട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ഹിന്ദി പരിഷത്തിന്റെയും രാഷ്ട്ര ഭാഷ വേദിയുടെയും സഹകരണത്തോടെ ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം നാളെ (28ന്) 11 മണിക്ക് മീഞ്ചന്ത ഹിന്ദി കോളേജില്‍ നടക്കും. സമ്മേളനം ത്രിഭാഷാ എഴുത്തുകാരി ഡോ.സതി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ കേന്ദ്ര സമിതിയംഗം ഗോപി ചെറുവണ്ണൂര്‍ അധ്യക്ഷത വഹിക്കും. കേരള ഹിന്ദി പരിഷത്ത് അധ്യക്ഷന്‍ ഡോ.എം.പി.പത്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തും.ഹിന്ദി കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ കെ വി സ്വര്‍ണകുമാരി,കേരള ഹിന്ദി പരിഷത്ത് സെക്രട്ടറി സി എസ് സത്യഭാമ, രാഷ്ട്രഭാഷാവേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ശിവാനന്ദന്‍, രാഷ്ട്രഭാഷാ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കെ ഇരവില്‍, രാഷ്ട്രഭാഷാ വേദി സംസ്ഥാന ട്രഷറര്‍ എന്‍ പി മോഹനന്‍ മാസ്റ്റര്‍ ആശംസകള്‍ നേരും.
രാഷ്ട്രഭാഷാ വേദി ഉത്തരമേഖലാ രക്ഷാധികാരി ശ്രീധരന്‍ പറക്കാസ് സമ്മാനദാനം നിര്‍വ്വഹിക്കും.
ഹിന്ദി കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീകുമാരി കെ പി സ്വാഗതവും ടി ജെ ടിന്റു നന്ദിയും പറയും.

 

ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം നാളെ

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *