കോഴിക്കോട് : ഒരു ലക്ഷത്തി എണ്‍പതിനായിരം സ്ക്വയര്‍ ഫീറ്റില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഫാഷന്‍ ഷോറുമായ സെഞ്ച്വറി വെഡ്ഡിംഗ് സെന്ററിന്റെ പത്താമത്തെ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു.സെഞ്ച്വറി വെഡ്ഡിംഗ് മാളിന്റെ ഉദ്ഘാടനം വ്യവസായിക വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു.വെഡ്ഡിംഗ് സെക്ഷന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനും ജെന്‍സ് സെക്ഷന്റെ ഉദ്ഘാടനം കോര്പ്പറേഷന് മേയര്‍ ഒ. സദാശിവനും നിര്‍വ്വഹിച്ചു.
എല്ലാവിധ ബ്രൈഡല്‍ ഫാഷനുകള്‍, വെഡ്ഡിംഗ് സാരികള്‍, ലഹങ്കകള്‍ എന്നിവയുടെ എക്സ്ക്ലൂസീവ് കളക്ഷനുകള്‍, മെന്‍സ് വെഡ്ഡിങ്, കാഷ്വല്‍, പാര്‍ട്ടി വെയറുകള്‍, സ്പെഷ്യല്‍ കിഡ്സ് വെയര്‍, ഡെയ്ലി വെയര്‍, എന്നിവയുടെ പ്രത്യേക സെക്ഷന്റെ അതി വിപുലമായ ശേഖരം ഇവിടെയുണ്ട്. ഫാന്‍സി , ഫുട് വെയര്‍, വാച്ചുകള്‍, മൊബൈല്‍ ഫോണുകളുടെ ഷോറൂം, കോഫി ഷോപ്പും ഈ വെഡ്ഡിംഗ് മാളില്‍ ഒരുക്കിയിട്ടുണ്ട്.
എം.കെ. രാഘവന് എം.പി.,എം.എല്‍.എമാരായ ഫൈസല്‍ ബാബു , അഡ്വ. കെ.ജയന്ത് , പ്രവീണ്‍ കുമാര്‍, മുഹമ്മദ് റിയാസ്, ഫാത്തിമ തഹ്ലിയ , പാറക്കല്‍ അബ്ദുള്ള, ഡയറക്ടര്‍മാരായ പി . അഷ്റഫ് ഹാജി, പി. സിദ്ദിഖ്, പി.ഇബ്രാഹിം , പി. അബ്ദുള്‍ നാസര്‍, പിഫിറോസ്, പി. ഫസല്‍, പി. അബ്ദുള്‍ റഷീദ്, കെ.ടി. സലാം, പി. റാഷിഖ്, മുഹമ്മദ് ഷൈലാജ്,ഫറാസ് മുഹമ്മദ്, ഷാഹിഫ് സിദ്ദിഖ്, എടക്കാവില്‍ അബ്ദുള്‍ ഹമീദ്, ഷിനാസ് നാസര്‍, ശിഹാബുദ്ദീന് മാങ്കടവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഏറ്റവും ഗുണമേന്മയുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ഏറ്റവും മിതമായ വിലയില്‍, ആരുടേയും ബഡ്ജറ്റിന് ഒതുങ്ങുന്ന വിലയില്‍ ലഭിക്കും കൂടാതെ വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.
കണ്ണൂര്‍, തളിപ്പറമ്പ് പയ്യന്നൂര്‍ , ശ്രീകണ്ഠാപുരം, ഇരിട്ടി, തലശ്ശേരി, മാനന്തവാടി സുല്‍ത്താന്‍ ബത്തേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും പുതിയ ഷോറൂം ആരംഭക്കുമെന്നും പാര്‍ട്ണര്‍മാര്‍ അറിയിച്ചു .
സെഞ്ച്വറി വെഡ്ഡിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
