‘കൂടൊരുക്കാന്‍ കൂടെ നില്‍ക്കാം’  എം.ജി.എം ‘സ്നേഹ ഭവനം’ താക്കോല്‍ദാനം 21ന് ഒറ്റപ്പാലത്ത്

‘കൂടൊരുക്കാന്‍ കൂടെ നില്‍ക്കാം’ എം.ജി.എം ‘സ്നേഹ ഭവനം’ താക്കോല്‍ദാനം 21ന് ഒറ്റപ്പാലത്ത്

ഒറ്റപ്പാലം: കെ.എന്‍.എം മര്‍ക്കസുദ്ദഅവ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ‘സ്നേഹ ഭവന’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച രണ്ടാമത്തെ വീടിന്റെ ഉദ്ഘാടനവും താക്കോല്‍ദാന ചടങ്ങും 21 (തിങ്കളാഴ്ച) വൈകുന്നേരം 4:00 മണിക്ക് കെ.എന്‍.എം മര്‍ക്കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമര്‍ സുല്ലമി നിര്‍വ്വഹിക്കും. വി.കെ. ശ്രീകണ്ഠന്‍ എം.പി. ചടങ്ങില്‍ മുഖ്യാതിഥിയാകും. എം.ജി.എം പ്രവര്‍ത്തകരുടെ വിഹിതവും സഹകാരികളുടെ സംഭാവനകളും സ്വീകരിച്ച് സംസ്ഥാനത്തെ അര്‍ഹതപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കുന്ന പദ്ധതിയാണിത്. പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വയനാട് പിണങ്ങോട്ടെ ആദ്യ വീടിന്റെ താക്കോല്‍ദാനം ഓഗസ്റ്റ് ആദ്യവാരത്തില്‍ നടന്നിരുന്നു.

മുസ്ലിം സ്ത്രീകള്‍ പ്രവാചകന്റെ അധ്യാപനങ്ങള്‍ക്കനുസൃതമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃക കാണിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. എം.ജി.എം സംസ്ഥാന വ്യാപകമായി പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത് പ്രവാചകന്‍ വളര്‍ത്തിയെടുത്ത സ്വഹാബി വനിതകളുടെ മാതൃക ഉള്‍ക്കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ജി.എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എം.ജി.എം ജനറല്‍ സെക്രട്ടറി സി.ടി. ആയിഷ, ട്രഷറര്‍ റുക്‌സാന വാഴക്കാട്, ജില്ലാ സെക്രട്ടറി സലീമ ടീച്ചര്‍, ഒറ്റപ്പാലം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. ജയസുധ, വാര്‍ഡ് കൗണ്‍സിലര്‍മാരായ അനിത, ഉമ്മര്‍ ഫാറൂഖ്, കെ.എന്‍.എം മര്‍ക്കസുദ്ദഅവ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഷീദ് ചതുരാല, സെക്രട്ടറി എഞ്ചിനീയര്‍ യൂസഫ് തോട്ടശ്ശേരി എന്നിവരും എജിഎം, ഐഎസ്എം, എംഎസ്എം, ഐജിഎം സംഘടനകളുടെ ജില്ലാ ഭാരവാഹികളും ജനപ്രതിനിധികളും സംബന്ധിക്കും.

ഒറ്റപ്പാലം ഇസ്ലാഹീ സെന്ററില്‍ റുക്‌സാന വാഴക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎന്‍എം സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെഎന്‍എം ജില്ല പ്രസിഡന്റ് അബ്ദുള്‍ റഷീദ് ചതുരാല,മണ്ഡലം സെക്രട്ടറി അയ്യൂബ് ഖാന്‍ എംജിഎം സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങളായ
സമീറ തിരുത്തിയാട് സജ്‌ന പട്ടേല്‍ താഴം, ആയിഷ പാലക്കാട് എന്നിവരും, ജില്ലാ പ്രസിഡന്റ് സുഹ്‌റ ടീച്ചര്‍, സെക്രട്ടറി സലീമ ടീച്ചര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

 

‘കൂടൊരുക്കാന്‍ കൂടെ നില്‍ക്കാം’

എം.ജി.എം ‘സ്നേഹ ഭവനം’ താക്കോല്‍ദാനം 21ന് ഒറ്റപ്പാലത്ത്

 

Share

Leave a Reply

Your email address will not be published. Required fields are marked *