തിരു: എന്‍.ആര്.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ- പ്രവാസി പെന്ഷന് ഹോള്‍ഡേഴ്സ് അസ്സോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണം പെരുമ സംഗമം 23 ന് (ബുധനാഴ്ച) രാവിലെ പത്തു മുതല്‍ വൈകിട്ട് 5 വരെ സെക്രട്ടറിയേറ്റിനു സമീപം പത്മാ കഫേ ഹാളില്‍ നടത്തും. മേയര്‍ വി. വി. രാജേഷ് ഉത്ഘാടനം ചെയ്യും. നോര്‍ക്ക – റൂട്ട് സ് സി.ഇ.ഒ. രാജേഷ് മാധവന് മുഖ്യാതിഥിയായി പങ്കെടുക്കും. കൗണ്‍സില്‍ ദേശീയ ചെയര്മാന് പ്രവാസി ബന്ധൂ ഡോ.എസ്. അഹമ്മദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സംഘടനയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. രജിസ്റ്റര്‍ ചെയ്തവര്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാളിലെത്തിച്ചേരണമെന്നു സംഘാടക സമിതി ചെയര്മാന് ഷാജിഎ. ആര്, ജനറല്‍ കണ്‍വീനര്‍ കോശി അലക്സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.
ഓണം പെരുമ സംഗമം 23ന്
